രക്ഷാധികാരി ബൈജുവിനുശേഷം ബിജുമേനോന്‍ നായകനായി എത്തുന്ന ചിത്രമാണ് ഷെര്‍ലക് ടോംസ്. സംവിധായകന്‍ ഷാഫിയുടെ 15-ാമത് സംരംഭമാണിത്. നജീം കോയ എഴുതിയ കഥയ്ക്ക് തിരക്കഥ നജീമും സച്ചിയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നു. കമ്മട്ടിപ്പാടം നിര്‍മിച്ച ഗ്ളോബല്‍ യുണൈറ്റഡ് മീഡിയയാണ് നിര്‍മാണം.
ഒരു എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായാണ് ബിജു എത്തുന്നത്. ഭാര്യയായി ശ്രിന്‍ഡയും മാധ്യമപ്രവര്‍ത്തകയുടെ വേഷത്തില്‍ മിയയുമുണ്ട്. കൂടാതെ സലിം കുമാര്‍, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രം ഈയാഴ്ച തിയറ്ററിലെത്തും.














