ബാ​ലി​യി​ലേ​ക്ക് 2020ല്‍ ​വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ല

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നീ​ഷ്യ​യി​ലെ ബാ​ലി​യി​ലേ​ക്ക് ഇ​നി ഈ ​വ​ര്‍​ഷം വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​ടു​ത്ത മാ​സം മു​ത​ല്‍ ഇ​വി​ടേ​ക്ക് വി​ദേ​ശ സ​ഞ്ചാ​രി​ക​ള്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും എ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് ആ ​തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു.

രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വ് ഉ​ണ്ടാ​വു​ക​യും പി​ന്നീ​ട് അ​ത് പ​ഴ​യ​പ​ടി ത​ന്നെ ആ​വു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ജൂ​ലൈ അ​വ​സാ​നം വ​രെ ഇ​വി​ടു​ത്തെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​തി​നു ശേ​ഷം ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് സ്വ​ദേ​ശി​ക​ള്‍​ക്ക് മാ​ത്രം പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നു.

പി​ന്നാ​ലെ, വി​ദേ​ശി​ക​ള്‍​ക്ക് കൂ​ടി പ്രവേശനം ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി. ഇ​തോ​ടെ തീ​രു​മാ​നം ഭ​ര​ണ​കൂ​ടം പു​നഃ​പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *