ബാലുശ്ശേരി – കോഴിക്കോട് റോഡ് വെള്ളത്തില്‍

ബാലുശ്ശേരി: മഴ തുടങ്ങിയതോടെ ബാലുശ്ശേരി – കോഴിക്കോട് പാത പലയിടത്തും വെള്ളം കയറി. വെള്ളത്തില്‍ മുങ്ങിയ റോഡിലൂടെയുള്ള യാത്രാദുരിതം അനുഭവിക്കുന്നത് നൂറുകണക്കിന് വാഹനയാത്രക്കാരും കാല്‍നടയാത്രികരുമാണ്. മഴ പെയ്‌തൊഴിഞ്ഞ് വെയില്‍ വന്നാല്‍പോലും ചിലയിടങ്ങളില്‍ റോഡിലെ വെള്ളക്കെട്ട് ഒഴിയാത്ത സ്ഥിതിയാണുള്ളത്.

ബാലുശ്ശേരി മുക്കില്‍ തുടങ്ങി കോഴിക്കോട് നഗരാതിര്‍ത്തി എത്തുന്നതിനിടയിലെ നന്മണ്ട പമ്പിന് സമീപം, പന്ത്രണ്ട്, പതിനൊന്നേനാല്. കാക്കൂര്‍ ടൗണ്‍, ചേളന്നൂര്‍ എട്ടേനാല്, എ കെ കെ ആര്‍ സ്‌കൂള്‍ സ്‌റ്റോപ്പ്, അമ്പലത്തുകുളങ്ങര അങ്ങാടി, കക്കോടി ബസാര്‍, തടമ്പാട്ടുതാഴം എന്നിവിടങ്ങളിലാണ് ഏറെ ദുരിതമാവുന്ന രീതിയില്‍ റോഡില്‍ വെള്ളം കയറാറുള്ളത്.

മഴക്കാലത്ത് സ്ഥിരം വെള്ളക്കെട്ടുണ്ടാവാറുള്ള പ്രദേശമായിട്ടും പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ നാളിതുവരെ അധികൃതരാരും സ്വീകരിച്ചിട്ടില്ല. ആകെ ആശ്വാസമായത് അമ്പലത്തുകുളങ്ങരയിലെ റോഡിന്റെ കുറച്ച് ഭാഗം ഉയര്‍ത്തി ഓവുചാല്‍ നിര്‍മിച്ചതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *