തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനു ബോംബ് ഭീഷണി. ക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ സിഐ എം യു ബാലകൃഷ്ണന്റെ ഫോണിലേക്കാണ് സന്ദേശമെത്തിയത്. പുലര്‍ച്ചെ നാലോടെ ഫോണില്‍ വിളിച്ച് ഗുരുവായൂര്‍ ക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഇംഗ്ലീഷില്‍ അറിയിക്കുകയായിരുന്നു.
വിദേശത്തു നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നെറ്റ് കോളാണോ എന്നും, ഫോണ്‍ വിളിച്ച ആളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ആരംഭിച്ചു. കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്കു ശേഷമാണ് ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്തേക്ക് കടത്തിവിടുന്നത്.