ബാറുകളുടെ ദൂരപരിധി കുറച്ചു; ആരാധനാലയങ്ങളില്‍ നിന്നുള്ള ദൂരം ഇനി 50 മീറ്റര്‍ മതി

ബാറുകളുടെ ദൂരപരിധി കുറച്ചു. ആരാധനാലയങ്ങളില്‍ നിന്നുള്ള ദൂരം ഇനി 50 മീറ്റര്‍ മതി. നിലവില്‍ 200 മീറ്ററാണ് ദൂരപരിധി. ഫോര്‍സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്കാണ് ഇളവ്.

ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവയ്ക്ക് അടുത്തുള്ള ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാനാണ് 200 മീറ്ററെന്ന ദൂരപരിധി 50 മീറ്ററാക്കി കുറയ്ക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍ സ്‌കൂളുകള്‍ ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് അടുത്തായി ബാര്‍ സ്ഥാപിക്കുമ്പോള്‍ 200 മീറ്റര്‍ അകലം പാലിക്കണമെന്നായിരുന്നു നിലവില്‍. കള്ളുഷാപ്പുകള്‍ക്ക് ഇത് 400 മീറ്ററാണ്. ഗേറ്റില്‍നിന്ന് ഗേറ്റിലേക്കുള്ള അകലമാണ് കണക്കാക്കുന്നത്.

2011 വരെ ഫോര്‍ സ്റ്റാര്‍ മുതല്‍ മുകളിലുള്ള ബാറുകള്‍ക്ക് 50 മീറ്റര്‍ അകലം പാലിച്ചാല്‍ മതിയായിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്നാണ് ഫോര്‍ സ്റ്റാറിനും ഫൈവ് സ്റ്റാറിനും 200 മീറ്റര്‍ അകലമെന്ന മാനദണ്ഡം കൊണ്ടുവന്നത്. ഇതാണ് വീണ്ടും 50 മീറ്ററായി കുറയ്ക്കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് പ്രവര്‍ത്തിച്ചിരുന്നത് 306 സര്‍ക്കാര്‍ നിയന്ത്രിത മദ്യവില്‍പന കേന്ദ്രങ്ങള്‍, 29 ബാറുകള്‍, 813 ബിയര്‍വൈന്‍ പാര്‍ലറുകള്‍, 4,730 കള്ളുഷാപ്പ് എന്നിങ്ങനെയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ പ്രവര്‍ത്തിച്ചിരുന്നത് 306 സര്‍ക്കാര്‍ നിയന്ത്രിത മദ്യവില്‍പന കേന്ദ്രങ്ങളും 30 ബാറുകളും 815 ബിയര്‍വൈന്‍പാര്‍ലറുകളും 4,234 കള്ളുഷാപ്പുകളുമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *