ജമ്മു കശ്മീരില്‍ പൊലിസ് ബസിനുനേരെ ഭീകരാക്രമണം


ജമ്മുകശ്മീരിലെ പാന്തചൗക്കില്‍ ജമ്മുകശ്മീര്‍ ആര്‍മ്ഡ് പൊലിസിന്റെ(ജെ.കെ.എ.പി) ഒരു സംഘം സഞ്ചരിച്ചിരുന്ന ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പൊലിസ് ഉദ്യോഗസ്ഥന് വീരമൃത്യു. ഏഴ് പൊലിസുകാര്‍ക്ക് പരുക്കേറ്റു.


ശ്രീനറിലെ സെവാനില്‍വച്ച് ഏകദേശം എട്ട് മണിയോടെയാണ് ആക്രമണം നടന്നത്. ഹെഡ് കോണ്‍സ്റ്റബിള്‍ കിഷന്‍ ലാല്‍ ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബമനയില്‍നിന്ന് ഒരുദിവസത്തെ ഡ്യൂട്ടക്കുശേഷം ജെ.കെ.എ.പി ആസ്ഥാനത്തേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം.
പരുക്കേറ്റവരെ പ്രാദേശവാസികളുടെ സഹായത്തോടെ ആര്‍മി ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




Sharing is Caring