ബാര്‍ കോഴയില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി


കൊച്ചി: ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനും വിജിലന്‍സിനും ഹൈക്കോടതിയില്‍ തിരിച്ചടി. തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിക്കെതിരേ വിജിലന്‍സ് നല്‍കിയ അപ്പീലില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് അന്വേഷണ സമയത്ത് വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോള്‍ വിജിലന്‍സ് ചട്ടം ലംഘിച്ചെന്നു ഹൈക്കോടതി നിരീക്ഷിച്ചു. കേസ് കോടതി പരിഗണിച്ചുവരികയാണ്.എന്തുകൊണ്ട് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയില്ല, പണം എന്തിനു മാണിയുടെ വീട്ടിലേക്കു കൊണ്ടുപോയി എന്നീ കാര്യങ്ങളും ജസ്റ്റിസ് ബി കെമാല്‍പാഷ ആരാഞ്ഞു. ചുരുക്കത്തില്‍ വോട്ടെടുപ്പു കഴിയാന്‍ കാത്തുനിന്നശേഷം ഒളിച്ചുകളിച്ചു സര്‍ക്കാര്‍ കെ എം മാണിയെ രക്ഷിക്കാന്‍ നടത്തിയ നീക്കം തിരിച്ചടിയാവുകയായിരുന്നു.




Sharing is Caring