ബാങ്കോക്കില്‍ ഇന്ത്യന്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു; പൈലറ്റ് മരിച്ചു


ഡല്‍ഹിയിലെ ഗുര്‍ഗോണിലെ മെഡന്റ ആശുപത്രിയിലെ എയര്‍ ആംബുലന്‍സ് ബാങ്കോക്കില്‍ തകര്‍ന്നു വീണു പൈലറ്റ് മരിച്ചു. അപകടത്തില്‍ നാലു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പൈലറ്റ് അരുണാക്ഷ നന്ദിയാണ് മരിച്ചത്. വിമാനത്തിനു തീ പിടിച്ചതിനെ തുടര്‍ന്നു നഹ്‌ഹോണ്‍ പതോം വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെയാണ് തകര്‍ന്നുവീണത്.


ആകെ അഞ്ചു പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
പരുക്കേറ്റവരെ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ബാങ്കോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. വൃക്ക സംബന്ധമായ അസുഖമുള്ള രോഗിയെ കൊണ്ടുവരാനായി ബാങ്കോക്കിലേക്ക് പുറപ്പെട്ടതായിരുന്നു എയര്‍ ആംബുലന്‍സ്.




Sharing is Caring