ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഉണ്ടായ ചാവേര്‍ ബോംബ് ആക്രമണങ്ങളില്‍ 69 പേര് കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷിയ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള പ്രദേശങ്ങളില്‍ ഉള്‍പ്പെടെ നിരവധി സ്ഫോടനങ്ങളാണ് നടന്നത്. ഇതില്‍ ഒരെണ്ണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. മൂന്ന് മാര്‍ക്കറ്റുകളിലും ഒരു റെസ്റ്റോറന്റിലുമാണ് സ്ഫോടനങ്ങള്‍ നടന്നത്.
ഷിയാ മുസ്ലിങ്ങള്‍ ഏറെയുള്ള വടക്കന്‍ ഇറാഖിലെ അല്‍ ഷാബ് ജില്ലയില്‍ നടന്ന സ്ഫോടനത്തില്‍ 38 പേര് കൊല്ലപ്പെടുകയും എഴുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ ഇറാഖിലെ സദര്‍ സിറ്റിയില്‍ കാര്‍ ബോംബാക്രമണമാണ് നടന്നത്. ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റില്‍ നടന്ന സ്ഫോടനത്തില്‍ 21 പേര് കൊല്ലപ്പെട്ടപ്പോള്‍ പതിനേഴോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവിടെ ഒരു റെസ്റ്റോറന്റില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.














