നാളെ എണ്ണും ജനവിധി


നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ അന്തിമഘട്ടത്തിലെ ഏറ്റവും പ്രധാന നടപടിയായ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടു മുതല്‍.വോട്ടെണ്ണാന്‍ സംസ്ഥാനത്ത് 80 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം ഫലങ്ങളും നാളെ അറിയാം. എല്‍ഡിഎഫ് 74 മുതല്‍ 82 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് സീ വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. യുഡിഎഫിന് 54 മുതല്‍ 62 വരെ സീറ്റുകള്‍ ലഭിക്കും. എന്‍ഡിഎക്ക് നാല് സീറ്റു വരെ ലഭിക്കുമെന്നും സീ വോട്ടര്‍ വ്യക്തമാക്കുന്നു.ഇത്തവണത്തെ തെരഞ്ഞെടുപ്പിന് മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. പ്രചാരണത്തിന് രണ്ട് മാസത്തിലേറെ സമയം ലഭിച്ചു എന്നതാണ് ഒരു പ്രത്യേകത. വിധിയറിയാന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടി വന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. 2011- ലെ തെരഞ്ഞെടുപ്പിനുശേഷം വിധിയറിയാന്‍ കേരളം കാത്തിരുന്നത് ഒരു മാസമാണ്. ഇത്തവണ രണ്ട് ദിവസം മാത്രമേ വേണ്ടിവന്നുള്ളു.90 മുതല്‍ 100 സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് സിഎന്‍എന്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.ഇന്ത്യാ ടുഡേ സര്‍വേകളില്‍ സംസ്ഥാനത്ത് ഇടതിന് 88 മുതല്‍ 101 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു. ബിജെപിക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിക്കുമെന്നും ഇന്ത്യാ ടുഡേ സര്‍വേകളില്‍ പറയുന്നു.അതേസമയം സംസ്ഥാനത്ത് ഇടത് തരംഗമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അടക്കമുളള നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപിയും യുഡിഎഫും വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കില്‍ എല്‍ഡിഎഫ് 100 സീറ്റുകളെന്ന ലക്ഷ്യം നേടുമെന്ന് വിഎസ് പറഞ്ഞു. വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോള്‍ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ആദ്യ രണ്ട് സ്ഥാനാര്‍ഥികളുടെ വോട്ടുകളുടെ വിവരങ്ങളും ലീഡ് നിലയും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വൈബ്‌സൈറ്റില്‍ ലഭ്യമാണ്. (www,ceo.kerala.gov.in-)എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാം. ദൃശ്യമാധ്യമങ്ങള്‍ക്ക് വോട്ടെണ്ണല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് കണക്ടിവിറ്റി സൗകര്യവും ഒരുക്കിയിട്ടുണ്ട്.




Sharing is Caring