ബസ് യാത്രയ്ക്കിടെ പ്രസവവേദന: യുവതിയെ ആശുപത്രിയിലെത്തിച്ച്‌ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍


തിരുവനന്തപുരം: യാത്രക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ കെഎസ്‌ആര്‍ടിസി ബസില്‍ ആശുപത്രിയിലെത്തിച്ചു. തിരുവനവന്തപുരത്താണ് സംഭവം. ഗതാഗതക്കുരുക്കുപോലും മറികടന്ന് 12 കിലോമീറ്റര്‍ ദൂരത്തുള്ള ആശുപത്രിയില്‍ മിനിറ്റുകള്‍ക്കുള്ളിലാണ് ഗര്‍ഭിണിയെ എത്തിച്ചത്. ഇത് സര്‍വീസായി ഏറ്റെടുത്ത് എസ്‌എടി ആശുപത്രിയിലെത്തിച്ച ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അഭിനന്ദനപ്രവാഹമാണ്.


വെഞ്ഞാറാമൂട്- കേശവദാസപുരം റോഡില്‍ വട്ടപ്പാറ ജംക്ഷനില്‍വച്ചാണ് യുവതിക്ക് പ്രസവവേദന കലശലായത്. തുടര്‍ന്ന് യാത്രക്കാരുടെ പിന്തുണയോടെ കെഎസ്‌ആര്‍ടിസി ബസ് നേരെ ആശുപത്രിയിലേക്ക് പായുകയായിരുന്നു. പൊലീസിനേയും വിവരമറിയിച്ചതോടെ കേശവദാസപുരത്ത് കാത്തുകിടന്ന പൊലീസ് തുടര്‍ന്നുള്ള യാത്രയ്ക്ക് വഴിയൊരുക്കി.


ഇടയ്ക്കുള്ള സ്റ്റോപ്പുകഴെയെല്ലാം ഒഴിവാക്കിയാണ് ഗര്‍ഭണിക്കായുള്ള കെഎസ്‌ആര്‍ടിസിയുടെ സര്‍വീസ്. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ കടയ്ക്കല്‍ സ്വദേശി ഗിരീഷും കണ്ടക്ടര്‍ സാജനുമാണ് അഭിനന്ദനപ്രവാഹം ഒഴുകുന്നത്.



Sharing is Caring