ബം​ഗാ​ളി എ​ഴു​ത്തു​കാ​ര​ന്‍ രാ​മ​പാ​ദ ചൗ​ധ​രി അ​ന്ത​രി​ച്ചു

പ്ര​ശ​സ്ത ബം​ഗാ​ളി എ​ഴു​ത്തു​കാ​ര​നും സൗ​ഹി​ത്യ അ​ക്കാ​ഡ​മി ജേ​താ​വു​മാ​യ രാ​മ​പാ​ദ ചൗ​ധ​രി(95) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നു കോ​ല്‍​ക്ക​ത്ത​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ഖ​ര്‍​ജി, ബാ​രി ബാ​ഡ്‌​ലെ ജ​യ്, അ​ഭി​മ​ന്യു, ബീ​ജ്, ഏ​ക്ഹോ​നി തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന കൃ​തി​ക​ള്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ നോ​വ​ലു​ക​ളെ ആ​സ്പ​ദ​മാ​ക്കി നി​ര​വ​ധി ച​ല​ച്ചി​ത്ര​ങ്ങ​ളും നി​ര്‍​മി​ക്ക​പ്പെ​ട്ടു. അ​ഭി​മ​ന്യു​വി​ന്‍റെ ച​ല​ച്ചി​ത്രാ​വി​ഷ്കാ​ര​മാ​യ ഏ​ക് ഡോ​ക്ട​ര്‍ കി ​മൗ​ത്(1990) നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി.

1922 ഡി​സം​ബ​ര്‍ 28ന് ​ഖ​ര​ക്പൂ​രി​ല്‍ ജ​നി​ച്ച അ​ദ്ദേ​ഹം ക​ല്‍​ക്ക​ട്ട സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി. 2015ല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ച ‘ഹ​രാ​നോ ക​ഥാ’​യാ​ണ് അ​വ​സാ​ന പു​സ്ത​കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *