ബംഗാള്‍ കലാപം; അക്രമം അഴിച്ചു വിട്ടത് പുറത്തു നിന്നു വന്നവര്‍


ബംഗാളില്‍ ഒരാളുടെ മരണത്തിനും നിരവധി നാശനഷ്ടങ്ങള്‍ക്കും കാരണമായ കലാപം അഴിച്ചു വിട്ടത് പുറത്തു വന്നവരാണെന്ന് ഗ്രാമീണര്‍. മോട്ടോര്‍ ബൈക്കുകളില്‍ പുറത്ത് നിന്നും ആളുകള്‍ വന്നാണ് ഈ ഗ്രാമങ്ങളില്‍ അക്രമം അഴിച്ച് വിട്ടതെന്ന് ഗ്രാമീണര്‍ ഒന്നടങ്കം പറയുന്നു.


മോട്ടോര്‍ ബൈക്കുകളില്‍ അവര്‍ വരുന്നത് കണ്ടപ്പോള്‍തന്നെ ഞങ്ങള്‍ വീടിനുള്ളില്‍ ഒളിച്ചു. ഗ്രാമീണരില്‍ ഒരാളായ ഷാജഹാന്‍ മൊണ്ടാല്‍ പറയുന്നു. ഫേസ്ബുക്കില്‍ പ്രവാചകനെതിരെ പോസ്റ്റിട്ട 17കാരനെ തേടിയാണ് അവര്‍ വന്നത്. എന്നാല്‍ ഇയാളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ശ്രമിച്ചതും ഗ്രാമീണര്‍ തന്നെയായിരുന്നു. കലാപകാരികള്‍ പിടികൂടിയെങ്കിലും തന്നെ രക്ഷപ്പെടുത്തിയത് മുസ്‌ലിങ്ങളായ സഹപാഠികളാണെന്ന് രഞ്ജിത് മണ്ഡല്‍ പറഞ്ഞിരുന്നു.


ബി.ജെ.പിയും കേന്ദ്രവും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കുകയും കലാപമുണ്ടാക്കുകയുമാണ് എന്ന് മമതയും ആരോപിച്ചിരുന്നു.

മാഗുര്‍ഖാലിയില്‍ വീടിനു തീവെച്ചത് പുറത്തു നിന്നുള്ളവരാണെന്ന് ഗ്രാമീണരില്‍ ചിലര്‍പറയുന്നു.



Sharing is Caring