ബംഗളൂരുവിലെ ആദ്യ വനിത യൂബര്‍ ഡ്രൈവര്‍ മരിച്ച നിലയില്‍


ബംഗളൂരുവിലെ ആദ്യ വനിത യൂബര്‍ ടാക്‌സി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ താമസസ്ഥലത്താണ് ആദ്യ വനിത യൂബര്‍ ഡ്രൈവറായ ഭാരതി വീരാത്(39)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.


സംഭവ സ്ഥലത്തു നിന്നും ആത്മഹത്യകുറിപ്പ് കണ്ടെടുത്തില്ലെങ്കില്‍ കൂടി ആത്മഹത്യയാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബംഗളൂരുവിലെ താമസസ്ഥലത്ത് ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ ഓടിച്ചിരുന്ന ഫോര്‍ഡ് ഫിയറ്റ കാര്‍ നാഗഷെട്ടിഹള്ളി കോളനിയിലെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടതായി പൊലീസ് കണ്ടത്തെി.




Sharing is Caring