കളളവോട്ടിന് ആഹ്വാനം ചെയ്തുവെന്ന കേസില്‍ കെ സുധാകരനെതിരെ കേസെടുത്തു

കളളവോട്ടിന് ആഹ്വാനം ചെയ്തുവെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ കേസെടുത്തു. ബേക്കല്‍ പൊലീസാണ് കേസെടുത്തത്. സ്ഥാനാര്‍ത്ഥിയായ കെ.സുധാകരന്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്‌തെന്ന കെ. കുഞ്ഞിരാമന്‍ എംഎല്‍എയുടെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരമാണ് സുധാകരനെതിരെ കേസ് എടുത്തത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യണമെന്ന് കെ സുധാകരന്‍ ആഹ്വാനം ചെയ്തിരുന്നു. ഉദുമ മണ്ഡലത്തിലെ കൊയിലാച്ചിയില്‍ കളനാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ചേര്‍ന്ന യുഡിഎഫിന്റെ ബൂത്ത് തല കുടുംബയോഗത്തിലാണ് കെ സുധാകരന്റെ പരസ്യമായ കള്ളവോട്ടിന ആഹ്വാനം ചെയ്തത്. കുടുംബയോഗത്തില്‍ പങ്കെടുത്തയാള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സുധാകരന്‍ പ്രതിരോധത്തിലായത്. പ്രവര്‍ത്തകര്‍ സടകുടഞ്ഞ് എഴുന്നേറ്റാല്‍ ഇത് കയ്യിലൊതുക്കാം. പോളിംഗ് തമാനം 90 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തണം. ആരും ഇത് പുറത്തു പറയണ്ട. വിജയിക്കാന്‍ സാധ്യത ഉണ്ടാകണമെങ്കില്‍ എത് വിധേനയും പോളിംഗ് ശതമാനം ഉയര്‍ത്തണമെന്ന് സുധാകരന്‍ പറഞ്ഞു.

അതിനായി സ്വര്‍ഗത്തില്‍പോയവരും നരകത്തില്‍പോയവരും പുറത്തുള്ളവരും ഇവിടെ വോട്ട് ചെയ്യണം. 58 മുതല്‍ 73.5 ശതമാനം വരെ മാത്രം ശരാശരി പോളിങ്ങ് നടക്കുന്ന മണ്ഡലത്തിലെ 90 ശതമാനം പോളിംഗ്, അതാണ് നിങ്ങള്‍ക്കുള്ള ടാര്‍ജറ്റെന്നുമാണ് കെ സുധാകരന്‍ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *