മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു


കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ചിലിയോടേറ്റ പരാജയത്തിന് പിന്നാലെ ലോകത്തെ ഏറ്റവും മികച്ച താരമായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.


ഇന്നു പുലര്‍ച്ചെ നടന്ന ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മെസിയുടെ കിക്ക് പാഴായിരുന്നു. ഫൈനലിലേറ്റ തോല്‍വിയില്‍ മനംനൊന്താണ് മെസ്സി വിരമിക്കാന്‍ തീരുമാനിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ദേശീയ ടീമിലെ ജോലി കഴിഞ്ഞു. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ടീമിന് വേണ്ടി ചെയ്തു.


ഒരിക്കല്‍ പോലും താനുള്‍പ്പെട്ട ദേശീയ ടീമിന് ചാമ്പ്യന്‍മാരാകാന്‍ കഴിയാത്തത് ദു:ഖകരമാണെന്ന് ബാഴ്‌സലോണയുടെ താരം കൂടിയായ മെസ്സി പറഞ്ഞു.



Sharing is Caring