ഫ്രഞ്ച് ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സില്‍ ബൊപ്പണ്ണ സഖ്യത്തിന് കിരീടം

ഫ്രഞ്ച് ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സില്‍ ബൊപ്പണ്ണ–ദാബ്രോവ്‌സികി സഖ്യത്തിനു ഗ്രാന്‍സ്‌ലാം കിരീടം. ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണയുടെയും പങ്കാളി കാനഡയുടെ ഗബ്രിയേല ദാബ്രോവ്‌സികിയുടെയും പ്രഥമ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്.
ജര്‍മന്‍–കൊളംബിയന്‍ സഖ്യമായ അന്ന ലെന ഗ്രോയെന്‍ഫെല്‍ഡ്–റോബര്‍ട്ട് ഫറ കൂട്ടിനെ 2–6, 6–2, 12–10 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണു ബൊപ്പണ്ണ–ദാബ്രോവ്‌സികി സഖ്യം കിരീട നേട്ടം. മല്‍സരം ഒരു മണിക്കൂറും ആറു മിനിറ്റും നീണ്ടു. ഗ്രാന്‍സ്‌ലാം കിരീടം ചൂടുന്ന നാലാമത്തെ ഇന്ത്യക്കാരനാണു ബൊപ്പണ്ണ. ലിയാന്‍ഡര്‍ പെയ്‌സ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ എന്നിവരാണ് മറ്റുള്ളവര്‍.
സെമിഫൈനലില്‍, മൂന്നാം സീഡ് ആന്‍ഡ്രിയ ഹാവ്‌ക്കോവ–എഡ്വേര്‍ഡ് റോജര്‍ വാസെലിന്‍ എന്നിവരെയാണ് ഏഴാം സീഡുകളായ ഇന്ത്യ–കനേഡിയന്‍ സഖ്യം തോല്‍പ്പിച്ചത് (7–5, 6–3). ഇതു രണ്ടാം തവണയാണ് ബൊപ്പണ്ണ ഒരു ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കയറുന്നത്. 2010ല്‍ യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ പാക്കിസ്ഥാന്റെ ഐസാമുള്‍ ഹഖ് ഖുറേഷിയോടൊപ്പം ഫൈനല്‍ കളിച്ചെങ്കിലും ബ്രയാന്‍ സഹോദരന്‍മാരോടു തോറ്റു. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *