ഫൈസല്‍ വധം: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും


കൊടിഞ്ഞി ഫാറൂഖ് നഗറില്‍ പുല്ലാണി ഫൈസല്‍ വെട്ടേറ്റുമരിച്ച കേസില്‍ പ്രതികളെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി തീരുന്നതിനാലാണ് പ്രതികളെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്.
തിരൂര്‍ ജയിലില്‍ കഴിയുന്ന കൃത്യ നിര്‍വഹണ കേസിലെ പ്രതികളായ തിരൂര്‍ മംഗലം പുല്ലാണി കരാട്ടുകടവ് സ്വദേശി കണക്കന്‍ പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയംകാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു(26), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25) എന്നിവരെയും, ഗൂഢാലോചന കേസില്‍ കോഴിക്കോട് ജയിലില്‍ കഴിയുന്ന കൊടിഞ്ഞി ചുള്ളിക്കുന്ന് സ്വദേശിയും ഫൈസലിന്റെ സഹോദരീ ഭര്‍ത്താവുമായ പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് ( 32), പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50)എന്നിവരെയുമാണ് ഇന്ന് കാലത്ത് 11 മണിക്ക് പരപ്പനങ്ങാടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക.




Sharing is Caring