ഫേസ്​ബുക്ക്​ ഡിലീറ്റ്​ ചെയ്യാന്‍ സമയമായെന്ന്​ വാട്​സ്​ ആപ്​ സഹസ്ഥാപകന്‍

വാഷിങ്​ടണ്‍: ​സാമൂഹിക മാധ്യമമായ ഫേസ്​ബുക്ക്​ ഡിലീറ്റ്​ ചെയ്യാന്‍ സമയമായെന്ന്​ വാട്​സ്​ ആപ്​ സഹസ്ഥാപകന്‍ ബ്രിയാന്‍ ആക്​ടണ്‍. ട്വിറ്ററിലുടെയാണ്​ ബ്രിയാന്‍ ഫേസ്​ബുക്കിനെ വിമര്‍ശിച്ച്‌​ രംഗത്തെത്തിയത്​. ഫേസ്​ബുക്ക്​ 50 മില്യണ്‍ ഉപയോക്​താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ ആക്​ട​ന്റെ പ്രതികരണം.

ഡിലീറ്റ്​ ഫോര്‍ ഫേസ്​ബുക്ക്​ എന്ന ഹാഷ്​ ടാഗോട്​ കൂടിയാണ്​ ആക്​ടണ്‍ ട്വിറ്ററിലില്‍ പോസ്​റ്റിട്ടിരിക്കുന്നത്​. വിവരങ്ങള്‍ ചോര്‍ന്നതിന്റെ പശ്​ചാത്തലത്തില്‍ നിരവധി പേരാണ്​ ഹാഷ്​ ടാഗിന്​ പിന്തുണയുമായി എത്തുന്നത്​.

രണ്ടായിരത്തി പതിനാറിലെ അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ ഫലത്തെ റഷ്യ സ്വാധീനിച്ചു എന്നും അതിന് ബ്രിട്ടനിലെ സ്വകാര്യ കമ്പനികള്‍ അതിന്​ കൂട്ട്​ നിന്നു എന്നും ഫേസ്​ബുക്ക്​ അതിനുള്ള അവസരം ഒരുക്കി എന്നുമൊക്കെയുള്ള വാര്‍ത്തകളാണ്​ കഴിഞ്ഞ ദിവസം പുറത്ത്​ വന്നത്​. ഇതിനെ പിന്നാലെ അമേരിക്കന്‍ ഒാഹരി വിപണിയില്‍ ഫേസ്​ബുക്കിന്റെ ഒാഹരി വില ഇടിഞ്ഞിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *