ഫേസ്ബുക്ക് വ‍ഴി തൊ‍ഴിൽ തട്ടിപ്പ്:യുവതിയും യുവാവും പിടിയിൽ


ഫേസ്ബുക്ക് വ‍ഴി തൊ‍ഴിൽ വാഗ്ദാനം ചെയ്ത് അരക്കോടിയോളം തട്ടിയെടുത്ത കേസിൽ യുവതിയേയും യുവാവിനേയും പൊലീസ് അറസ്റ്റു ചെയ്തു.തൃശൂർ കുന്ദംകുളം സ്വദേശി കൃഷ്ണേന്ദുവും സുഹൃത്ത് ജിൻസണുമാണ് കൊച്ചിയിൽ അറസ്റ്റിലായത്.83 യുവാക്കൾ ഇവരുടെ തട്ടിപ്പിന് ഇരയായി.


ഗൾഫിൽ തുടങ്ങുന്ന ഫാഷൻ ഡിസൈനിംഗ് സ്ഥാപനത്തിലേക്ക് ആളെ ആവശ്യമുണ്ടെന്നു കാണിച്ചായിരുന്നു തട്ടിപ്പ്.53,000 രൂപ വീതം ഓരോ ഉദ്യോഗാർത്ഥിയിൽ നിന്നും വാങ്ങി 45 ലക്ഷത്തോളം രൂപയാണ് ഇരുവരും ചേർന്നു തട്ടിയെടുത്തത്.


ഫേസ്ബുക്കിലൂടെ യുവതിയുമായി പരിചയത്തിലായവരാണ് ഏറെയും തട്ടിപ്പിന് ഇരയായത്.വെണ്ണല സ്വദേശിയുടെ പരാതിയിൽ ഇരുവരേയും പാലാരിവട്ടം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റു ചെയ്തത്.ആർഭാട ജീവിതം നയിക്കാനായിരുന്നു ഇരുവരും തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.



Sharing is Caring