ഫെലൂദ ടെസ്റ്റ് കിറ്റ്;കോവിഡ് പരിശോധന ഇനി കുറഞ്ഞ ചിലവിൽ

കോവിഡ് പരിശോധനയ്ക്കുള്ള ‘ഫെലൂദ ടെസ്റ്റ് കിറ്റ്’ വരുന്ന ആഴ്ചകളിൽ തന്നെ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ചെലവു കുറഞ്ഞ കോവിഡ് ടെസ്റ്റ്‌ എന്ന നിലക്കാണ് ഫെലൂദ ടെസ്റ്റ്‌ കിറ്റിനെ അവതരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴിയുള്ള സംവാദത്തിനിടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഇക്കാര്യം അറിയിച്ചത്.

പേപ്പർ സ്ട്രിപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഫെലൂദ കോവിഡ് ടെസ്റ്റ്‌ വികസിപ്പിച്ചെടുത്തത് ഡൽഹിയിലെ കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞരാണ്. ഇന്ത്യ സ്വതന്ത്രമായി വികസിപ്പിച്ചെടുത്ത രോഗനിർണയ കിറ്റ്‌ കൂടിയാണ് ഫെലൂദ പരീക്ഷണകിറ്റ്‌.

CRISPR സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി CSIR വികസിപ്പിച്ചെടുത്ത കോവിഡ് ടെസ്റ്റ് കിറ്റ് ആണ് FELUDA. ടാറ്റാ കോൺഗ്ളോമെറെയ്റ്റ് ആണിത് നിർമ്മിക്കുന്നത്. പരിശോധന നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ടെസ്റ്റ് കിറ്റ് വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാനുള്ള അനുമതി ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ നൽകിയിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *