ഫി​ലി​പ്പീ​ന്‍​സി​ല്‍ ഉണ്ടായ ഭൂ​ക​മ്ബത്തില്‍ മ​ര​ണം എ​ട്ടാ​യി

മനില: ഫിലിപ്പീന്‍സില്‍ ഉണ്ടായ ശക്തമായ ഭൂകമ്ബത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം എട്ടായി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു . വിമാനത്താവളം അടക്കം നിരവധി കെട്ടിടങ്ങള്‍ ഭൂകമ്ബത്തില്‍ തകരുകയും ഉണ്ടായി .കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയിട്ടുള്ള ശ്രമംങ്ങളും തുടര്‍ന്ന് വരുകയാണ് .റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രാദ രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത് . ഭൂകമ്ബത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ജനം തെരുവിലേക്ക് ഓടുകയാണ് ഉണ്ടായത് .ഭൂകമ്ബം അനുഭവപ്പെട്ടത് സാംബലസ് പ്രവിശ്യയിലെ കാസ്റ്റില്ലിജോസിലാണ്. നിരവധി പ്രദേശങ്ങളില്‍ ഭൂകമ്ബത്തെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *