ഫിലിപ്പീന്‍സില്‍ സ്ഫോ​​​ട​​​ന​​​ത്തി​​​ല്‍ ; അഞ്ചു മരണം

മ​​​നി​​​ല: തെ​​​ക്ക​​​ന്‍ ഫി​​​ലി​​​പ്പീ​​​ന്‍​​​സി​​​ല്‍ സൈ​​​ന്യ​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ടു നടത്തിയ ഭീകരാക്രമണത്തില്‍ അ​​​ഞ്ചു പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഒമ്ബത് പേ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​റ്റു. അ​​​ബു സ​​​യ്യാ​​​ഫ് ഭീകരരാണ് സ്ഫോ​​​ട​​​ന​​​ത്തി​​​നു പി​​​ന്നി​​​ല്‍ പ്ര​​​വ​​​ര്‍​​​ത്തി​​​ച്ച​​​തെ​​​ന്ന് സൈ​​​ന്യം അ​​​റി​​​യി​​​ച്ചു.സു​​​ലു പ്ര​​​വി​​​ശ്യ​​​യി​​​ലെ ഇ​​​ന്‍​​​ഡ​​​നാ​​​ന്‍ പ​​​ട്ട​​​ണ​​​ത്തി​​​ലു​​​ള്ള സൈ​​​നി​​​ക ക്യാമ്ബിലെ ചെക്ക്പോസ്റ്റിന് നേരെയായിരുന്നു ആക്രമണം. മൂ​​​ന്നു സൈ​​​നി​​​ക​​​രും ര​​​ണ്ടു സി​​​വി​​​ലി​​​യ​​​ന്മാ​​​രു​​​മാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. സ്ഫോ​​​ട​​​ന​​​ങ്ങ​​​ളും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ലും കൊള്ളയും ന​​​ട​​​ത്തു​​​ന്ന അ​​​ബു സ​​​യ്യാ​​​ഫി​​​നെ​​​തി​​​രേ സൈനിക നീക്കം ശ​​​ക്ത​​​മാ​​​ക്കി​​​യ​​​തി​​​നു​​​ള്ള പ്ര​​​തി​​​കാ​​​ര​​​മാ​​​ണി​​​തെ​​​ന്ന് സൈ​​​നി​​​ക വ​​​ക്താ​​​വ് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *