ജമ്മുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു 30 മരണം,13 പേര്‍ക്ക് പരിക്ക്


ജമ്മു : ബസ് കൊക്കയിലേക്ക് മറിഞ്ഞു 30 പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലാണ് അപകടം ഉണ്ടായത് .പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത് ജമ്മുവില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയാണ് കിഷ്ത്വാര്‍.
അപകടസ്ഥലത്തേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ടെന്ന് കിഷ്ത്വാര്‍ ജില്ലാ ആസ്ഥാനത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.




Sharing is Caring