ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ ഒരു പടിയിറങ്ങി; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബ്രസീല്‍


ഫുട്‌ബോള്‍ റാങ്കില്‍ ഫിഫ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പട്ടികയില്‍ ബ്രസീലിന് നേട്ടവും ഇന്ത്യയ്ക്ക് കോട്ടവും. ഒരു മാസത്തിന് ശേഷം ബ്രസീല്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചപ്പോള്‍ ഇന്ത്യ ഒരു സ്ഥാനം പിന്നോട്ടിറങ്ങി 97ാം സ്ഥാനത്തെത്തി. കഴിഞ്ഞ മാസമാണ് ഇന്ത്യ 21 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച റാങ്കിങ്ങില്‍ എത്തിയത്.


ലോകചാംപ്യന്മാരായ ജര്‍മനിയെ പിന്തള്ളിയാണ് ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തിയത്. ജര്‍മനി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്ത് തുടരുകയാണ്.


ഫിഫ റാങ്കിങ്ങില്‍ ആദ്യ 10 സ്ഥാനത്തുള്ള രാജ്യങ്ങള്‍..

1. ബ്രസീല്‍
2. ജര്‍മനി
3. അര്‍ജന്റീന
4. സ്വിറ്റസര്‍ലാന്‍ഡ്
5. പോളണ്ട്
6. പോര്‍ച്ചുഗല്‍
7. ചിലി
8. കൊളംബിയ
9. ബെല്‍ജിയം
10. ഫ്രാന്‍സ്‌



Sharing is Caring