കോടിയേരിക്കെതിരേയുള്ള പ്രസംഗം: ശോഭാ സുരേന്ദ്രനെതിരേ പരാതി

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരേ ഡി.ജി.പിക്കു പരാതി. സി.പി.എം നേതാവ് വി. ശിവന്‍കുട്ടിയാണ് പരാതി നല്‍കിയത്. പ്രസംഗം പരിശോധിച്ച് കേസെടുക്കണമെന്നാണാവശ്യം.

നേരത്തേ സി.പി.എം ചിറക്കടവ് ലോക്കല്‍ സെക്രട്ടറി വി.ജി ലാല്‍ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്പിക്കും ഇതേ ആവശ്യം ഉന്നയിച്ച് പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ച പൊന്‍കുന്നത് നടന്ന പരിപാടിയിലാണ് ശോഭാ സുരേന്ദ്രന്‍ വിവാദ പ്രസംഗം നടത്തിയത്. കോടിയേരി ബാലകൃഷ്ണനെ തെക്കോട്ടെടുക്കാന്‍ സമയമായില്ലെ എന്നും ഇനിയെങ്കിലും നേരാവണ്ണം ജീവിച്ചുകൂടെ എന്നുമായിരുന്നു ശോഭയുടെ പരാമര്‍ശം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *