പെരുമ്പാവൂര്‍: മലയാറ്റൂര്‍ കുരിശുമുടിയില്‍ കുത്തേറ്റു മരിച്ച ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ (52) സംസ്‌കാരം നടത്തി. ചേരാനല്ലൂരിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം മൃതദേഹം ഇന്നു രാവിലെ ഏഴോടെ പള്ളിയിലെത്തിച്ചു.
സംസ്‌കാര ശുശ്രൂഷകളുടെ ഭാഗമായുള്ള സമൂഹബലിയില്‍ മേജര് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്വീട്ടില്‍, മുന്‍ സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍് മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ ദിവ്യബലിയിലും സംസ്‌കാര ശുശ്രൂഷകളിലും പങ്കെടുത്തു. ഇന്നലെ മലയാറ്റൂര്‍ പളളിയില്‍ വെച്ച മൃതദേഹത്തില്‍ ആയിരക്കണക്കിനാളുകളാണ് അന്ത്യാജ്ഞലി അര്‍പ്പിച്ചത്.














