ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോളിയോട് അനുബന്ധിച്ച് ഗതാഗത നിയമലംഘനം നടത്തിയ 1900 പേര്‍ക്കെതിരെ കേസ്. ഇതില്‍ 9,300 പേര്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഹോളി ആഘോഷത്തിന്റ ഭാഗമായി പരിശോധന ഡല്‍ഹി പൊലിസ് ശക്തമാക്കിയിരുന്നു.
ഹെല്‍മറ്റ് ധരിക്കാത്തതിന് 4,634 ഇരുചക്രവാഹനങ്ങള്‍ക്കെതിരെയും , മോട്ടോര്‍സൈക്കിളിലും സ്കൂട്ടറിലും ട്രിപ്പിള്‍ സവാരി നടത്തിയതിന് 1,164 പേര്‍ക്കെതിരെയും പൊലിസ് കേസെടുത്തു. മറ്റ് ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ 1,589 പേരെ പൊലിസ് പിടികൂടി.

ഹോളി ആഘോഷത്തിനിടെ അക്രമസംഭവങ്ങള്‍ തടയാനും, ക്രമസമാധാനം നിലനിര്‍ത്താനും, ട്രാഫിക് നിയമങ്ങളുടെ ലംഘനം തടയാനും നിരവധി പൊലിസ് ഉദ്യോഗസ്ഥരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരുന്നു.












