പ​ട്ടാ​ന്പി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 24 കൗ​ണ്‍​സി​ല​ര്‍​മാ​രെ അ​യോ​ഗ്യ​രാ​ക്കി


തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ പ​ട്ടാ​ന്പി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 24 കൗ​ണ്‍​സി​ല​ര്‍​മാ​രെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ വി. ​ഭാ​സ്ക​ര​ന്‍ അ​യോ​ഗ്യ​രാ​ക്കി. കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ആ​ക്ടി​ലെ സെ​ക്ഷ​ന്‍ 143എ ​പ്ര​കാ​രം നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ല്‍ ആ​സ്തി-​ബാ​ദ്ധ്യ​താ​വി​വ​രം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​നാ​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.


2015 ന​വം​ബ​ര്‍ 12-ന് ​മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യി ചു​മ​ത​ല​യേ​റ്റ ഇ​വ​ര്‍ 30 മാ​സ​ത്തി​നു​ള്ളി​ല്‍ നി​ശ്ചി​ത ഫാ​റ​ത്തി​ല്‍ ആ​സ്തി-​ബാ​ധ്യ​താ വി​വ​ര​ങ്ങ​ള്‍ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കൊ​ച്ചി​യി​ലെ അ​ര്‍​ബ​ന്‍ അ​ഫ​യേ​ഴ്സ് മേ​ഖ​ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണ​മാ​യി​രു​ന്നു. കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ആ​ക്‌ട് സെ​ക്ഷ​ന്‍ 91(പി) ​പ്ര​കാ​രം അ​യോ​ഗ്യ​ത ക​ല്പി​ച്ച ഇ​വ​ര്‍​ക്ക് ഇ​തോ​ടെ കൗ​ണ്‍​സി​ല​ര്‍ സ്ഥാ​നം ന​ഷ്ട​മാ​യി.


പ​ട്ടാ​ന്പി ന​ഗ​ര​സ​ഭ​യി​ല്‍ ആ​കെ​യു​ള്ള 28 കൗ​ണ്‍​സി​ല​ര്‍​മാ​രി​ല്‍ ഉ​മ്മ​ര്‍ പാ​ല​ത്തി​ങ്ക​ല്‍,കെ. ​സി. മ​ണി​ക​ണ്ഠ​ന്‍, കെ. ​വി. എ. ​ജ​ബ്ബാ​ര്‍, കു​ഞ്ഞു​മു​ഹ​മ്മ​ദ് റ​ഷീ​ദ്, മു​ഷ്താ​ഖ് അ​ബ്ദു​ല്‍ ന​സീ​ര്‍, എ. ​കെ. അ​ക്ബ​ര്‍, അ​ബ്ദു​ല്‍ ഹ​ക്കീം റാ​സി, കെ. ​ബ​ഷീ​ര്‍, ബ​ള്‍​ക്കീ​സ്, വി​നീ​ത ഗി​രീ​ഷ്, മു​നീ​റ, ജ​യ​ലേ​ഖ.​കെ, കൃ​ഷ്ണ​വേ​ണി, ഗി​രി​ജ, പി. ​പി.​സു​നി​ത, ആ​മി​ന, ഷീ​ജ, സം​ഗീ​ത, പി. ​സു​ബ്ര​ഹ്മ​ണ്യ​ന്‍, ബി.​റ​ഹ്നാ , എം. ​വി. ലീ​ല, എ​ന്‍. മോ​ഹ​ന​സു​ന്ദ​ര​ന്‍,പി. ​ഗീ​ത, കെ. ​സി. ഗി​രി​ഷ് എ​ന്നി​വ​ര്‍​ക്കാ​ണ് അം​ഗ​ത്വം ന​ഷ്ട​പ്പെ​ട്ട​ത്.

മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ. ​സി. ഗി​രി​ഷ്, പി. ​ഗോ​പാ​ല​ന്‍, കെ. ​പ്ര​കാ​ശ​ന്‍, ഇ​ര്‍​ഷാ​ദ്. സി. ​എം, ജി​തീ​ഷ്, എം. ​അ​സീ​സ്, എം. ​കെ. സു​ന്ദ​ര​ന്‍, എ. ​പി. കൃ​ഷ്ണ​വേ​ണി എ​ന്നി​വ​ര്‍ ന​ല്‍​കി​യ പ​രാ​തി പ​രി​ഗ​ണി​ച്ചാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. അ​യോ​ഗ്യ​രാ​ക്കി​വ​രു​ടെ കൂ​ട്ട​ത്തി​ല്‍ പ​രാ​തി​ക്കാ​രാ​യ കെ. ​സി. ഗി​രി​ഷും കൃ​ഷ്ണ​വേ​ണി​യും ഉ​ള്‍​പ്പെ​ടും. സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട​വ​രി​ല്‍ എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ്, ബി​ജെ​പി അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്നു.



Sharing is Caring