രാ​ഹു​ല്‍ ഗാ​ന്ധി വി​ദേ​ശ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​മാ​യി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും


ന്യൂ​ഡ​ല്‍​ഹി: വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ച​ര്‍​ച്ച​ക​ളി​ല്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗും പ​ങ്കെ​ടു​ക്കും. ജി-20 ​രാ​ജ്യ​ങ്ങ​ളി​ലേ​യും അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ലേ​യും സ്ഥാ​ന​പ​തി​മാ​രു​മാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ദേ​ശ ന​യം ച​ര്‍​ച്ച​ചെയ്യും.


നേ​ര​ത്തേ, ഫെ​ബ്രു​വ​രി 15നാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ പു​ല്‍​വാ​മ​യി​ല്‍ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​തു മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​യ​ല്‍ രാ​ജ്യ​ങ്ങ​ളി​ലെ സ്ഥാ​പ​ന​പ​തി​മാ​രേ​യും മു​തി​ര്‍​ന്ന ന​യ​ത​ന്ത്ര​ജ്ഞ​രേ​യും ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും പാ​ക്കി​സ്ഥാ​ന്‍ പ്ര​തി​നി​ധി​ക​ള്‍​ക്ക് ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല.




Sharing is Caring