വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ള്‍ ആ​റു ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ന​ട​ത്താ​ന്‍ പി​എ​സ്‌​സി തീ​രു​മാ​നം


തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ വ​കു​പ്പു​ത​ല പ്ര​മോ​ഷ​ന്‍ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​ന്‍ പി​എ​സ്‌​സി തീ​രു​മാ​നം. ഈ ​മാ​സം 17 മു​ത​ല്‍ മേ​യ് 12 വ​രെ നീ​ളു​ന്ന ആ​റു ഞാ​യ​റാ​ഴ്ച​ക​ളി​ലാ​യാ​ണു വ​കു​പ്പു​ത​ല പ്ര​മോ​ഷ​ന്‍ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ മൂ​ന്നു ഷി​ഫ്റ്റി​ലാ​ണു പ​രീ​ക്ഷ.


മാ​ര്‍​ച്ച്‌ 17, 24, ഏ​പ്രി​ല്‍ ഏ​ഴ്, 28, മേ​യ് അ​ഞ്ച്, 12 എ​ന്നീ ഞാ​യ​റാ​ഴ്ച​ക​ളി​ലാ​ണു പ​രീ​ക്ഷ. ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ​ല്‍ പ​രീ​ക്ഷ​ക​ള്‍ നേ​ര​ത്തെ ഒ​എം​ആ​ര്‍ മാ​തൃ​ക​യി​ലാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ​യാ​ക്കി​യ​പ്പോ​ള്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്കു കൂ​ടി പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ള്‍ വ്യാ​പി​പ്പി​ച്ചു. എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ലെ ക​ന്പ്യൂ​ട്ട​ര്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഞാ​യ​റാ​ഴ്ച​ക​ളി​ലേ ല​ഭ്യ​മാ​കൂ എ​ന്ന​തി​നാ​ലാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്.




Sharing is Caring