പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി കടലില്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി


ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഒരാളെ കാണാതായി. കോട്ടയം മാന്നാനം സ്വദേശികളായ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് ബൈക്കുകളിലായി കോട്ടയത്ത് നിന്നാണ് നാല്‍വര്‍ സംഘം കടലുകാണാന്‍ ആലപ്പുഴ മാരാരിക്കുളത്ത് എത്തിയത്. മാരാരിക്കുളം ബീച്ചില്‍ എത്തിയ സംഘത്തിലെ രണ്ട് പേര്‍ കടലിലേക്ക് ഇറങ്ങി. കടലില്‍ ഇറങ്ങിയ ഉടനെ രണ്ടുപേരും ചുഴിയില്‍ അകപ്പെട്ടു. കരയില്‍ നിന്ന കുട്ടികളുടെ നിലവിളി കേട്ട സ്വകാര്യ റിസോര്‍ട്ടിലെ ലൈഫ് ഗാര്‍ഡുമാര്‍ ഓടിയെത്തി. മുങ്ങിത്താഴുകയായിരുന്ന കെവിന്‍ എന്ന കുട്ടിയെ ഇവര്‍ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സും പൊലീസും എത്തി, മല്‍സ്യതൊഴിലാളികളുടെ സഹായത്തോടെ തിരിച്ചില്‍ തുടര്‍ന്നെങ്കിലും മയൂണിനെ കണ്ടെത്താനായില്ല.




Sharing is Caring