വിനീത് ശ്രീനിവാസന്‍ – നിവിന്‍പോളി കൂട്ടുകെട്ട്. വിനീതിന്റെ പുതിയ ചിത്രമായ “ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യത്തില്‍”നായകന്‍ നിവിന്‍പോളിയാണ്. ഇരുവരും ഒരുമിച്ചുള്ള മൂന്നാമത് ചിത്രമാണിത്.വിനീത് സംവിധാനം ചെയ്ത ആദ്യചിത്രമായ മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബിലും രണ്ടാമത് ചിത്രമായ തട്ടത്തില്‍ മറയത്തിലും നിവിനായിരുന്നു നായകന്‍.2016 ചിത്രീകരണം പുര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ചിത്രത്തിന്റെ നിര്‍മ്മാണം നോബിള്‍ ബാബു തോമസാണ്. നിവിനുപുറമെ രഞ്ജി പണിക്കര്‍, ഗൗതം വാസുദേവ മേനോന്‍, ശ്രീനാഥ് ഭാസി, സായ്കുമാര്‍, ലക്ഷ്മി രാമകൃഷ്ണന്‍ തുടങ്ങിയവരും സിനിമയിലുണ്ട്.












