തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് വൈകുന്നേരത്തോടെ വോട്ടെടുപ്പിനായി 15,096 പോളിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും. ഇന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികള്‍ക്കും നിശബ്ദപ്രചാരണത്തിന്റെ ദിവസമാണ്.ഏഴു ജില്ലകളിലെ 500 തദ്ദേശ സ്ഥാപനങ്ങളിലെ 9220 വാർഡുകളിലാണ് നാളെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുക. 31,161 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ജില്ലാ പഞ്ചായത്തിൽ 582, ബ്ലോക്ക് പഞ്ചായത്തിൽ 2844, ഗ്രാമപഞ്ചായത്തിൽ 22788, കോർപ്പറേഷനുകളിൽ 1315, മുനിസിപ്പാലിറ്റികളിൽ 3632 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇക്കുറി സംസ്ഥാനത്ത് എല്ലാ പോളിംങ്ങ് ബൂത്തുകളിലും വോട്ടിംഗ് യന്ത്രമാണ് ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഒരു ഇലക്‌ട്രോണിക് യന്ത്രവും ത്രിതല പഞ്ചായത്തുകളിൽ മൂന്നു വോട്ടിംഗ് യന്ത്രവുമാണ് സജ്ജീകരിച്ചിട്ടുള്ളത്. അഴിമതിയിൽ മുങ്ങിയ യുഡിഎഫ് സർക്കാരിനെതിരായുള്ള ജനവികാരം നിലനിൽക്കെ സംസ്ഥാനത്ത് അലയടിക്കുന്ന ഇടതു തരംഗത്തിൽ ഏഴ് ജില്ലകളിലെ 1.11 കോടി വോട്ടർമാർ നാളെ പോളിംഗ് ബൂത്തുകളിലെത്തും.ഭരണതുടര്‍ച്ചയ്ക്ക് യുഡിഎഫും തിരിച്ചു വരവിന് എല്‍ഡിഎഫും പുതിയ ഉണര്‍വിന് ബിജെപിയും കച്ചമുറുക്കിയതോടെ വോട്ടെടുപ്പും സജീവമാകുമെന്നാണ് പ്രതീക്ഷ.












