പ്ര​ണ​ബി​ന്‍റെ നി​ര്യാ​ണം; രാ​ജ്യ​ത്ത് ഏ​ഴ് ദി​വ​സം ദുഃ​ഖാ​ച​ര​ണം

മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ നി​ര്യാ​ണ​വാ​ർ​ത്ത​യ്ക്കു പി​ന്നാ​ലെ സെ​പ്റ്റം​ബ​ർ ആ​റു വ​രെ രാ​ജ്യ​ത്ത് ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി രാ​ഷ്ട്ര​പ​തി ഭ​വ​നി​ലും പാ​ർ​ല​മെ​ന്‍റ് കെ​ട്ടി​ട​ത്തി​ലും ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടി.

ഈ ​കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തു​ട​നീ​ളം ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടും. ഭൗ​തി​ക ശ​രീ​ര​ത്തി​ന്‍റെ സം​സ്കാ​ര​സ​മ​യ​വും സ്ഥ​ല​വും ഉ​ട​ൻ അ​റി​യി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ഡ​ൽ​ഹി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പ്ര​ണാ​ബി​ന്‍റെ അ​ന്ത്യം.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ആദരസൂചകമായി രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തും സെപ്റ്റംബർ ആറുവരെ ദു:ഖം ആചരിക്കും. സെപ്റ്റംബർ ആറുവരെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിനങ്ങളിൽ ഉണ്ടായിരിക്കില്ല. സ്ഥിരമായി ദേശീയപതാക ഉയർത്തിയിരിക്കുന്ന സ്ഥാപനങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടാൻ നടപടി സ്വീകരിക്കാൻ സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *