പ്രായപൂര്‍ത്തിയാകാത്ത മകന് ബെന്‍സ് സമ്മാനിച്ച ബിജെപി എം.എല്‍.എ വിവാധത്തില്‍


നോട്ടുകള്‍ അസാധുവാക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സമയത്താണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാം കാദം പതിമൂന്ന് വയസുകാരന്‍ മകന് മെഴ്സിഡസ് ബെന്‍സ് സമ്മാനമായി നല്‍കി വിവാധത്തില്‍പ്പെട്ടിരിക്കുന്നത്. ഗദ്ക്കോപര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ കാദം ഒരാഴ്ച മുന്പാണ് കാര്‍ സമ്മാനമായി നല്‍കിയത് തന്‍റെ ട്വീറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത മകന് കാറു വാങ്ങി നല്‍കി, കള്ളപ്പണം ഉപയോഗിച്ച്‌ വെള്ളക്കാര്‍ സമ്മാനമായി നല്‍കി, ചെറുപ്രായത്തിലെ കുട്ടിയെ വഷളാക്കുന്നു തുടങ്ങി നിരവധി പ്രതികരണങ്ങളാണ് ട്വീറ്ററില്‍ വന്നിരിക്കുന്നത്. 2009 ല്‍ എം.എന്‍.എസ് പാര്‍ട്ടിയില്‍ നിന്നുമാണ് കാദം അസംബ്ലിയില്‍ എത്തുന്നത്.




Sharing is Caring