ജഡ്ജിമാരില്ലാതെ കോടതി മുറികള്‍ ഒഴിഞ്ഞു കിടക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ ചീഫ് ജസ്റ്റിസ്


കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ നടപടി വൈകുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തിയത്. കോടതികള്‍ക്ക് വേണ്ടത്ര അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനോ ഒഴിവുകള്‍ നികത്തുന്നതിനോ കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യം ഇല്ലെന്നും ഠാക്കൂര്‍ വിമര്‍ശിച്ചു.
ഹൈക്കോടതികളില്‍ 500 ജഡ്ജിമാരുടെ ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്. ജഡ്ജിമാരില്ലാത്തതിനാല്‍ കോടതി മുറികള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ജഡ്ജിമാരുടെ ഒഴിവ് നികത്താത്തതിനാല്‍ കര്‍ണാടക ഹൈക്കോടതിയുടെ ഒരു നില തന്നെ അടഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring