പ്രശ്നങ്ങള്‍ അവസാനിക്കുന്നു, സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ തുടരും ; സമാധാനപരമായി തര്‍ക്കം തീര്‍ക്കാര്‍ ഇന്ത്യ-ചൈന ധാരണ

ന്യൂഡല്‍ഹി: സമാധാനപരമായി ഇന്ത്യ-ചൈന പ്രശ്നം തീര്‍ക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ തുടരും എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി – ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗ് ഉടമ്ബടിയുടെയും ഉഭയകക്ഷി കരാറിന്‍റെയും അടിസ്ഥാനത്തില്‍ തര്‍ക്കം പരിഹരിക്കാനാണ് ധാരണ.

മെയ് ആദ്യവാരത്തിന് മുമ്ബുള്ള സ്ഥിതി പുനഃസ്ഥാപിക്കണം എന്ന നിലപാടാണ് പ്രധാനമായും ഇന്ത്യ ചര്‍ച്ചയില്‍ സ്വീകരിച്ചത്. ഇന്ത്യയുടെ റോഡ് നിര്‍മ്മാണത്തിലുള്ള ആശങ്ക ചൈന അറിയിച്ചു. ചര്‍ച്ചകളെ ബാധിക്കുന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരത്തരുതെന്ന് കരസേന ആവശ്യപ്പെട്ടിട്ടുണ്ട്.

അതിര്‍ത്തിയിലെ സംഘര്‍ഷം തീര്‍ക്കാന്‍ ഇന്നലെ മാരത്തണ്‍ ചര്‍ച്ചയാണ് ഇന്ത്യയും ചൈനയും തമ്മില്‍ നടന്നത്. ചര്‍ച്ച സൗഹൃദ അന്തരീക്ഷത്തിലായിരുന്നു എന്ന് ഇന്ത്യ വ്യക്തമാക്കി. രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങിയ ചര്‍ച്ച വൈകിട്ട് ഏഴിന് ശേഷമാണ് അവസാനിച്ചത് എന്നാണ് സൂചന. അതേസമയം ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇരു രാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *