പ്രവാസിയുടെ ഭാര്യയുമായി അവിഹിത ബന്ധത്തിന് എത്തിയ യുവാക്കള്‍ തമ്മില്‍ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു


കൊല്ലപ്പെട്ട നിധീഷും പ്രതി ശ്യാംകുമാറും കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ്. നിധീഷ് ഇലട്രിക്കല്‍ ജോലികളും, ശ്യാംകുമാര്‍ പെയിന്റിംഗ് ജോലികളുമാണ് ചെയ്യാറുള്ളത്. കൊല്ലത്തെ പ്രവാസിയുടെ വീട് പണിക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്.
ജോലിക്കിടയില്‍ പ്രവാസിയുടെ ഭാര്യയായ യുവതിയുമായി പരിചയമുണ്ടാക്കാന്‍ ഇരുവരും ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ലെന്നാണ് പോലീസ് പറയുന്നത്.
സംഭവ ദിവസം രാത്രി ഇരുവരും യുവതിയുടെ വീടിന്റെ പരിസരത്തെത്തിയിരുന്നു. ഇവിടെ കണ്ടുമുട്ടിയ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഏറ്റുമുട്ടുകയും ചെയ്തു.
തര്‍ക്കത്തിനിടെ തലയില്‍ ചുറ്റിയിരുന്ന ബാന്‍ഡ് ഉപയോഗിച്ച് ശ്യാംകുമാര്‍ നിധീഷിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുറച്ചകലെയുള്ള വയലില്‍ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു.




Sharing is Caring