പ്രളയത്തില്‍ ലോകബാങ്ക് കണക്കുപ്രകാരം 25,050 കോടി രൂപയുടെ നഷ്ടമെന്ന് മുഖ്യമന്ത്രി; കേന്ദ്രസഹായവും വായ്പകളും കൊണ്ട് നഷ്ടം പൂര്‍ണമായും നികത്താനാവില്ല

തിരുവനന്തപുരം: പ്രളയത്തില്‍ ലോകബാങ്ക് കണക്കുപ്രകാരം 25,050 കോടി രൂപയുടെ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭവനമേഖലയില്‍ ഉണ്ടായ നഷ്ടം 2534 കോടി രൂപയാണ്. 8554 കോടി രൂപയുടെ നഷ്ടമാണ് ഗതാഗതമേഖലയിലുണ്ടായത്. വ്യവസായ-കച്ചവട മേഖലിയുണ്ടായ നഷ്ടത്തിന്റെ കണക്ക് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വലിയൊരു വിഭാഗം ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. ഇതിന് 400 കോടി രൂപ ചെലവ് വരും. കേന്ദ്രസഹായവും വായ്പകളും കൊണ്ട് നഷ്ടം പൂര്‍ണമായും നികത്താനാവില്ല. പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നവകേരള നിര്‍മ്മാണം വലിയ സാമ്പത്തിക പ്രക്രിയയാണ്. നാടിന്റെ വികസനത്തിനാണ് ധനസമാഹരണം എന്ന് എതിര്‍ക്കുന്നവര്‍ തിരിച്ചറിയണം.കേരളത്തിന്റെ പുനര്‍നിര്‍മ്മാണം രൂപകല്‍പ്പന ചെയ്യാന്‍ കെപിഎംജിയോട് ആവശ്യപ്പെട്ടിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *