ബാലഭാസ്കര്‍ ഇനി ഓര്‍മ; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു


തിരുവനന്തപുരം: പ്രമുഖ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം നടന്നത്. സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തു.


ഇന്നലെ രാവിലെ യൂണിവേഴ്‌സിറ്റി കോളെജിലും കലാഭവനിലും പൊതുദര്‍ശനത്തിന് വച്ചശേഷം ഭൗതികദേഹം രാത്രിയോടെ പൂജപ്പുര തിരുമലയിലെ വീട്ടിലെത്തിച്ചിരുന്നു.


തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കഴിഞ്ഞ 25ന് രാവിലെയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ബാലഭാസ്‌കറിന്റെ മകള്‍ രണ്ടുവയസ്സുകാരി തേജസ്വിനി അപകട ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്മി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.



Sharing is Caring