പ്രധാന പരിശീലകനില്ലാതെ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് കരുത്തരായ ചെന്നൈയന് എഫ്സിയെ നേരിടും. എലാനോമെന്ഡോസ സഖ്യത്തിന്റെ കരുത്തില്‍ മുന്നേറുന്ന ചെന്നൈയന് നിര ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളിയാകും. കൃത്യമായ മാറ്റങ്ങളോടെയാകും ടീം ഇറങ്ങുകയെന്ന് താല്‍ക്കാലിക പരിശീലകന് ട്രെവര്‍ മോര്ഗന് പറഞ്ഞു
നാല് തുടര്‍തോല്‍വികളില്‍ തരിപ്പണമായ ബ്ലാസ്റ്റേഴ്സ് ക്യാംപിനെ നാഥനില്ലാ കളരിയെന്ന് വിശേഷിപ്പിക്കാം. സഹപരിശീലകനായിരുന്ന ട്രെവര്‍ മോര്ഗന് താല്‍ക്കാലിക കോച്ചായി നിയമിതനായെങ്കിലും പൊടുന്നനെ ജയിപ്പിക്കാന്‍ പോന്ന ഭൂതമാണോയെന്ന് കണ്ടറിയണം. തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ് ഫലമെങ്കില്‍ പുറത്തേക്കുള്ള വഴി ഏറെക്കുറെ തുറന്ന് കിട്ടും. ടെയ്ലറില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്ന ട്രെവര്‍ മോര്ഗന് ടീമില്‍ മാറ്റമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ഡിഫന്സിനല്ല അറ്റാക്കിംഗ് ഫുട്ബോളാണ് ലക്ഷ്യമെന്ന് മോര്ഗന് പറഞ്ഞു.
FLASHNEWS