പ്രധാനമന്ത്രി പിറന്നാൾ ആശംസ അറിയിച്ചില്ല;യോഗി പാർട്ടിക്ക് അനഭിമതനാകുന്നോ?

സ്വന്തം പാര്‍ട്ടിയിലെയും പ്രതിപക്ഷത്തെയും നേതാക്കള്‍ക്കു മാത്രമല്ല, വിദേശ പ്രമുഖര്‍ക്കുവരെ പിറന്നാള്‍ ആശംസയറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറക്കാറില്ല. എന്നാല്‍, പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ അടിത്തറയായ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജന്മദിനം മോദി മറന്നതാകുമോ? ഇന്നായിരുന്നു യോഗിയുടെ ജന്മദിനം. എന്നാല്‍, പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലോ മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകളിലോ ഒന്നും യോഗിയെക്കുറിച്ച്‌ ഒരു പരാമര്‍ശം പോലും കാണാനില്ല. കഴിഞ്ഞ ഏതാനും ദിവസമായി ഉത്തര്‍പ്രദേശ് ബിജെപിയില്‍ സജീവമാകുന്ന യോഗിക്കെതിരായ പടയൊരുക്കത്തിന്റെ തുടര്‍ച്ചയാണോ ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *