ധര്‍മരാജനെ പലതവണ വിളിച്ചു; കുഴല്‍പ്പണക്കേസില്‍ കെ. സുരേന്ദ്രന്റെ മകനിലേക്കും അന്വേഷണം

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനിലേക്ക് അന്വേഷണം. അന്വേഷണ സംഘം ഹരികൃഷ്ണന്റെ മൊഴിയെടുക്കും.

കുഴൽപ്പണ കവർച്ചാ കേസിലെ പരാതിക്കാരൻ ധർമരാജനും ഹരികൃഷ്ണനും ഫോണിൽ പലവട്ടം ബന്ധപ്പെട്ടിരുന്നു എന്ന വിവരമാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. അധികം താമസിയാതെ ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും ചോദ്യം ചെയ്തിരുന്നു. ധർമരാജനുമായി കോന്നിയിൽവെച്ച് ഹരികൃഷ്ണൻ കൂടിക്കാഴ്ച നടത്തിയെന്നും പോലീസിന് വിവരം ലഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *