പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വലിയ മുതൽ മുടക്കിൽ വിമാനം വാങ്ങിയതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വലിയ മുതൽ മുടക്കിൽ വിമാനം വാങ്ങിയതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. 8400 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വാങ്ങിയ പുതിയ വി.വി.ഐ.പി എയർക്രാഫ്റ്റിന്റെ വില.
പ്രധാനമന്ത്രിയുടെ സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമാണ് 8400 കോടി രൂപയുടെ വിമാനം വാങ്ങിയതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ആ തുക കൊണ്ട് സൈനികർക്ക് എത്രത്തോളം ആവശ്യവസ്തുക്കൾ വാങ്ങാമായിരുന്നു? രാഹുൽ കുറിച്ചു. പ്രധാനമന്ത്രിക്ക് എപ്പോഴും സ്വന്തം പ്രതിച്ഛായയെക്കുറിച്ച് മാത്രമാണ് ചിന്തയെന്നും സൈനികരെക്കുറിച്ച് വേവലാതി ഇല്ലെന്നും രാഹുൽ കുറ്റപ്പെടുത്തി

Spread the love

Leave a Reply

Your email address will not be published. Required fields are marked *