2014 ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രിയാകാന്‍ തനിക്ക് ലഭിക്കേണ്ടിയിരുന്ന അവസരം നഷ്ടമാക്കിയത് മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവാണെന്നു സൂചന നല്‍കി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. അടുത്തിെടയായി സമാജ്വാദി പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകളുടെ തുടര്‍ച്ചയായാണു പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ മുലായത്തിന്റെ അഭിപ്രായ പ്രകടനം.
2012ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അഖിലേഷ് യാദവിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു പാര്‍ട്ടിയുടെ പൊതുതീരുമാനം. ഞാനും അതിനെ അനുകൂലിച്ചു. എന്നാല്‍, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പുകൂടി കഴിഞ്ഞശേഷം അഖിലേഷിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിയാല്‍ മതിയെന്നായിരുന്നു ശിവ്പാല്‍ യാദവിന്റെ അഭിപ്രായം.













