തനിക്കെതിരെ അശ്ലീല കമന്റിട്ട യുവാവിന് എട്ടിന്റെ പണി കൊടുത്ത് ഗായിക അമൃത സുരേഷ്


സെലിബ്രിറ്റികള്‍ എന്നും സൈബര്‍ ട്രോളര്‍മാര്‍ക്ക് ഒരു ഹരമാണ്. സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ദിവസം തോറും ഇരയാകുന്ന താരങ്ങളും കുറവല്ല. അവയില്‍ അവസാനത്തെ ഇരയാകുകയാണ് ഗായിക അമൃത സുരേഷ്. നടന്‍ ബാലയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ അമൃതയെ സോഷ്യല്‍ മീഡിയ അമൃതയെ വിടാതെ പിന്തുടരാന്‍ തുടങ്ങിയിരുന്നു. ഒടുവില്‍ തെറിവിളി കൂടി ആയതോടെയാണ് പ്രതികരിക്കാന്‍ അമൃത തീരുമാനിച്ചത്. തന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജ് വഴിയാണ് അമൃത പ്രതികരിച്ചത്.


തന്നെ തെറിപറഞ്ഞ് കമന്റിട്ടവന്റെ പോസ്റ്റ് സ്ക്രീന്‍ ഷോട്ട് എടുത്ത് പരസ്യമായി ഷെയര്‍ ചെയ്താണ് താരം പ്രതികരിച്ചത്. ”എത്ര വലിയ പാട്ടുകാരിയാണെങ്കിലും, ഇനി യേശുദാസ് ആണെങ്കില്‍ പോലും സ്വന്തം ഇണയ്ക്കു വേണ്ടെങ്കില്‍ നാട്ടുകാര്‍ക്കും വേണ്ടെന്നാണ് ഇയാള്‍ കമന്റ് ചെയ്തത്. കമന്റ് ചെയ്തയാളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്‌ നിരവധി പേര്‍ മറുപടി പോസ്റ്റുകളുമിട്ടു. ചിലര്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് മുന്നറിയിപ്പും നല്കി. ഇതിലൊന്നും കൂസാതെ കമന്റുകള്‍ വന്നതോടെയാണ് അമൃത പരസ്യമായി പ്രതികരിച്ചത്.
”ഇത് വളരെ വേദനാജനകമാണ്. ആദ്യം ഞാന്‍ ഓര്‍ത്തത് ഈ പോസ്റ്റ് അവഗണിക്കാമെന്നാണ്. എന്നാല്‍ ഇപ്പോള്‍ ഇത് പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാണിക്കുന്നതാണ് ശരിയെന്ന് എനിക്കു തോന്നുന്നു. പോസ്റ്റിനെതിരേ സംസാരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. ഒരു സ്ത്രീക്കും ഈ അവസ്ഥ സംഭവിക്കരുത്. സ്ത്രീകളെ ബഹുമാനിക്കാന്‍ ശ്രമിക്കുക. നാമെല്ലാവരും അമ്മയുടെ ഉദരത്തില്‍ നിന്നു വന്നവരാണ്. ഈ വൃത്തികെട്ട കമന്റില്‍ യേശുദാസ് സാറിനെ വലിച്ചിഴച്ചത് ഒട്ടും ശരിയായില്ല”. അമൃത ഫേസ്ബുക്കിലൂടെ പറഞ്ഞു.




Sharing is Caring