പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്തതിനാലാണ് മോഡി സ്വാതന്ത്യദിനത്തില്‍ പ്രസംഗം കുറച്ചത്; മോഡിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സ്വാതന്ത്യദിനത്തില്‍ ഏറ്റവും കുറച്ച് പ്രധാനമന്ത്രി സംസാരിച്ചത് പറയാന്‍ അദ്ദേഹത്തിന് ഒന്നുമില്ലാത്തതിനാലാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയെ കുറിച്ച് അദ്ദേഹം ഒന്നും പറയാതിരുന്നത് കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്ക് ഇപ്പോള്‍ അനുഭവിക്കുന്നത് കൊണ്ടാണെന്നും രാഹുല്‍ പറഞ്ഞു.

മന്‍മോഹന്‍ സര്‍ക്കാര്‍ കശ്മീരില്‍ പത്ത് വര്‍ഷംകൊണ്ടുണ്ടാക്കിയ നേട്ടങ്ങള്‍ ഒരു മാസംകൊണ്ട് മോദി സര്‍ക്കാര്‍ ഇല്ലാതാക്കി. കശ്മീരിലെ അക്രമങ്ങളുടെ നേട്ടം കൊയ്യുന്നത് പാകിസ്താന്‍ മാത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വെറുപ്പിന്റെയും ക്ഷോഭത്തിന്റെയും അന്തരീക്ഷം കശ്മീരിലുണ്ടാക്കിയത് മോഡി സര്‍ക്കാരാണ്. ഇതിന്റെയൊക്കെ നേട്ടം പാകിസ്താന് മാത്രമാണ്. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കശ്മീര്‍ വിഷയം മികച്ച രീതിയിലാണ് കൈകാര്യം ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *