പ്രമുഖ അഭിഭാഷകനും മുന്‍ അഡ്വക്കറ്റ് ജനറലുമായ എം കെ ദാമോദരന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.70 വയസായിരുന്നു .മരണസമയത്തും
സൂര്യനെല്ലി, ഐസ്ക്രീം പാർലർ കേസുകൾ കാലത്തു എ ജിയായിരുന്നു എം കെ ഡി എന്നറിയപ്പെടുന്ന എം കെ ദാമോദരൻ.നായനാർ സർക്കാർ കാലത്താണ് എം കെ ദാമോദരൻ അഡ്വക്കേറ്റ് ജനറൽ ആകുന്നത്. ലാവ്ലിൻ കേസിൽ പിണറായി വിജയന്റെ അഭിഭാഷകനും എം കെ ദാമോദരൻ ആയിരുന്നു. സി പി ഐ എമ്മുമായും സിപിഎം നേതാക്കളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു എം കെ ദാമോദരൻ. പിണറായി സർക്കാരിന്റെ നിയമോപദേഷ്ടാവായി എം കെ ദാമോദരനെ നിയമിച്ചുവെങ്കിലും വിവാദങ്ങൾ മൂലം എം കെ ദാമോദരൻ ആ പദവി ഏറ്റെടുത്തില്ല.














