പ്രതിഷേധം ശക്തം; ദര്‍ശനം കഴിഞ്ഞ് ഇറങ്ങുന്നവര്‍ പാതയില്‍ കൂട്ടം കൂടി; സന്നിധാനത്തിന് ഒരു കിലോമീറ്റര്‍ മുമ്പ് യുവതികളുടെ മലകയറ്റം സ്തംഭിച്ചു; സന്നിധാനത്ത് ദ്രുത കർമ്മ സേനയെ വിന്യസിച്ചു; ശബരിമലയിൽ സ്ഫോടനാത്മകമായ അന്തരീക്ഷം

പ്രതിഷേധത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വദേശി ബിന്ദു, കണ്ണൂര്‍ സ്വദേശി കനകദുര്‍ഗ എന്നിവരുടെ മലകയറ്റം തടസപ്പെട്ടു. 100കണക്കിന് ഭക്തര്‍ കാനനപാതയില്‍ പ്രതിഷേധവുമായി കുത്തിയിരുപ്പ് നടത്തിയതോടെയാണ് യുവതികളുടെ മലകയറ്റം തടസപ്പെട്ടത്.
സന്നിധാനത്തേക്ക് ഒരു കിലോമീറ്റര്‍ മാത്രം അവശേഷിക്കുമ്പോഴാണ് യുവതികളുടെ മലകയറ്റം തടസപ്പെട്ടത്.70 ഓളം പോലീസുകാരാണ് യുവതികള്‍ക്ക് ഒപ്പം ഉള്ളത്. പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ പൊലീസുകാര്‍ക്ക് യുവതികളുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുകയായിരുന്നു.
ഇതോടെ ശബരിമലയില്‍ നിന്ന് ദര്‍ശനം കഴിഞ്ഞു ഇറങ്ങുന്നവരുടെ യാത്രയും തടസപ്പെട്ടു. ദര്‍ശനത്തിനു പോകുന്ന അയ്യപ്പ ഭക്തരുടെ യാത്രയും തടസപ്പെട്ടു. യുവതികള്‍ വരുന്നു തടസപ്പെടുത്തണം എന്ന ആഹ്വാനവും ശരണം വിളിയും ഉയര്‍ന്നതോടെ ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവര്‍ കൂട്ടം കൂടി വഴിതടസപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ പൊലീസ് യുവതികളെ കാനനപാതയുടെ അരികിലേക്ക് മാറ്റിയിരുത്തി സംരക്ഷണ കവചം ഒരുക്കി.

ഇതിനിടെ സന്നിധാനത്ത് ദ്രുത കർമ്മ സേനയെ വിന്യസിച്ചു.കൂടുതൽ പ്രതിഷേധക്കാർ എത്തിയതോടെയാണ് ദ്രുതകർമ്മ സേനയെ വിന്യസിച്ചത്. പോലീസും പ്രതിഷേധക്കാരും മല ഇറങ്ങുകയും കയറുകയും ചെയ്യുന്ന അയ്യപ്പ ഭക്തരും എല്ലാം ചേർന്ന് വലിയൊരു സ്ഫോടനാത്മകമായ അന്തരീക്ഷമാണ് ശബരിമല കാനന പാതയിൽ രൂപപ്പെട്ടിരിക്കുന്നത്.

രണ്ട് മലയാളി യുവതികള്‍ ശബരിമലയിലേക്ക് മല കയറുന്നതിനെ തുടര്‍ന്ന് അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പെരിന്തല്‍മണ്ണ സ്വദേശി ബിന്ദു, കണ്ണൂര്‍ സ്വദേശി കനകദുര്‍ഗ എന്നിവരാണു മലകയറുന്നത്. നീലിമല പിന്നിട്ട ഇവര്‍ സന്നിധാനത്തോട് അടുക്കുകയാണ്. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയിരുന്നത്. എന്നാൽ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും പൊലീസ് സംരക്ഷണം ഒരുക്കുകയായിരുന്നു. പുലര്‍ച്ചെ 3.30 ഓടെയാണ് ഇവര്‍ പമ്പയിലെത്തിയത്. കുറച്ചുനേരെ വിശ്രമിച്ചതിനുശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു ഇരുവരും.

അതേസമയം, എത്ര വലിയ പ്രതിഷേധമുണ്ടായാലും ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് യുവതികള്‍ പറഞ്ഞിരുന്നു. ഭരണഘടനാ ലംഘനമാണ് നടക്കുന്നത്. യുവതികള്‍ക്ക് മലകയറാമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളെ സുരക്ഷിതരായി സന്നിധാനത്തെത്തിക്കേണ്ടത് പൊലീസാണെന്നും യുവതികള്‍ പ്രതികരിച്ചിരുന്നു. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ നിലയ്ക്കലിലെത്തിയ യുവതികളെ പൊലീസ് സുരക്ഷയോടെ പമ്പയിലെത്തിക്കുകയായിരുന്നു. കുറച്ചുനേരെ വിശ്രമിച്ചതിനുശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു ഇരുവരും.

പ്രതിഷേധക്കാരും പൊലീസുമായി ഇപ്പോള്‍ സംഘര്‍ഷമുണ്ടായി. ബാരികേഡും ഷീല്‍ഡ് ഉപയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ മാറ്റിയത്. മരക്കൂട്ടത്തും പ്രതിഷേധം ഉണ്ടായി. എന്നാല്‍ പൊലീസ് പ്രതിഷേധക്കാരെ മാറ്റി യുവതികളുമായി മുന്നോട്ട് പോവുകയാണ്. ഡിഐജി സേതുരാമന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *